Friday 16 November 2018


ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ചോദ്യം ചെയ്യും

By uthara.12 Sep, 2018

imran-azhar

തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിയായ ജലന്ധർ ബിഷപ്പിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും . ഹാജരാകാനായി നോട്ടീസ് ജലന്ധർ ബിഷപ്പിന് അയക്കുന്നതാണ് .ഏറ്റുമാനൂരില്‍ വച്ചാണ് ബിഷപ്പിനോട് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ .കന്യാസ്ത്രീയെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു .

 

കൊച്ചിയിൽ കന്യാസ്ത്രീമാർ നടത്തുന്ന സമരം സഭയ്‌ക്കെതിരെയുള്ള ഗൂഢാലോചനയാണ് എന്നും ഫ്രാങ്കോ മുളയ്ക്കൽ പറഞ്ഞിരുന്നു .കന്യാസ്ത്രീകൾ ഹൈക്കോടതിയിൽ നൽകിയ ബലാത്സംഗ പരാതിയിൽ പൊലീസിനെതിരെ കടുത്ത വിമര്‍ശനമാണ് ഹൈകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് .അതോടൊപ്പം ഇരയുടെ സംരക്ഷണം ഉറപ്പാകുന്നതിനും ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെടുകയും ഉണ്ടായി .