Wednesday 23 October 2019




ബംഗാളിൽ ബിജെപി സ്ഥാനാർഥി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

By Sooraj Surendran .04 May, 2019

imran-azhar

 

 

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സ്ഥാനാർഥി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ബൊങ്കോണ്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായ ശന്തനു താക്കൂറിനാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. നാദിയ ജില്ലയിലെ ഹന്‍സ്‌കാലിയിലാണ് അപകടം നടന്നത്. ശന്തനുവിന് തലക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ഇടിച്ച കാര്‍ ബംഗാള്‍ പോലീസിന്‍റെ ഉടമസ്ഥതയിലുള്ളതല്ലെന്നാണ് റിപ്പോർട്ട്. മത്തുവ സമുദായത്തിന്‍റെ നേതാവാണ് ശന്തനു താക്കൂർ. അതേസമയം അപകടത്തിൽ ഗൂഢാലോചന നടന്നിട്ടുള്ളതായി ശന്തനുവിന്റെ അമ്മ ആരോപിച്ചു.