Tuesday 18 February 2020




ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

By BINDU PP.23 Apr, 2017

imran-azhar

 

 

ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന 13 സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും ഉപമുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ചയ്ക്ക് വിളിച്ചു.2019–ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പടയൊരുക്കം ബിജെപി തുടങ്ങുകയാണ്–അതിന്റെ ഭാഗമായാണ് യോഗം കൂടുന്നത്.പാർട്ടി പ്രസിഡന്റ് അമിത് ഷായും യോഗത്തിൽ പങ്കെടുക്കും. ബിജെപി നയിക്കുന്ന എൻഡിഎയിലെ 33 കക്ഷികളുടെ നേതാക്കളുടെ യോഗം നേരത്തെ മോദി വിളിച്ചിരുന്നു. വിജയം 2019–ലും നിലനിർത്തുകയാണ് ലക്ഷ്യം. എല്ലാ സംസ്ഥാനങ്ങളിലും ഭരണം മെച്ചപ്പെടുത്തുക, കേന്ദ്രപദ്ധതികൾ കൃത്യമായും സമയബന്ധിതമായും നടപ്പാക്കുക, വിവാദങ്ങൾ സൃഷ്ടിക്കാതിരിക്കുക, മണ്ഡലങ്ങളിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നീ നിർദേശങ്ങളാണ് മുഖ്യമന്ത്രിമാർക്ക് ബിജെപി നൽകുന്നത്.