Thursday 25 April 2019


അടിമുടി മാറി ബിജെപി സംസ്ഥാന നേതൃത്വം

By Sooraj Surendran.01 Jan, 1970

imran-azhar

 

 

തിരുവനന്തപുരം: അഴിച്ചുപണിക്കൊടുവിൽ അടിമുടി മാറി ബിജെപി സംസ്ഥാന നേതൃത്വം. ചേറ്റൂർ ബാലകൃഷ്ണനെ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ വൈസ് പ്രസിഡന്റാക്കാൻ തീരുമാനം. പി.എം.വേലായുധൻ(എറണാകുളം), ഡോ.പി.പി.വാവ(തിരുവനന്തപുരം), കെ.പി.ശ്രീശൻ(കോഴിക്കോട്), എൻ.ശിവരാജൻ(പാലക്കാട്), എം.എസ്.സമ്പൂർണ(തൃശൂർ), പ്രമീള സി. നായിക്(കാസർകോട്) എന്നിവരും വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ തുടരും. അതേസമയം എ.എൻ.രാധാകൃഷ്ണൻ(എറണാകുളം), കെ.സുരേന്ദ്രൻ(കോഴിക്കോട്), എം.ടി.രമേശ്(കോഴിക്കോട്), ശോഭ സുരേന്ദ്രൻ(മലപ്പുറം), എം.ഗണേശൻ(സംഘടനാ സെക്രട്ടറി – തിരുവനന്തപുരം), കെ.സുഭാഷ് ജനറൽ സെക്രട്ടറിമാരായും തുടരും. ജെ.ആർ.പത്മകുമാർ, സി.ശിവൻകുട്ടി(ഇരുവരും തിരുവനന്തപുരം), വി.കെ.സജീവൻ, ലീലാവതി തറോൽ(ഇരുവരും കോഴിക്കോട്), സി.കൃഷ്ണകുമാർ(പാലക്കാട്), രാജി പ്രസാദ്(കൊല്ലം), രേണു സുരേഷ്, എ.കെ.നസീർ എന്നിവർ സെക്രട്ടറിമാരായും തുടരും. ബി.ഗോപാലകൃഷ്ണനെ പുതിയ വക്താവായും പാർട്ടി നിയമിച്ചു. വൻ അഴിച്ചുപണിയാണ് സംസ്ഥാന ബിജെപി നേതൃത്വത്തിൽ നടന്നിരിക്കുന്നത്.