Tuesday 21 January 2020




അക്രമം തുടർന്നാൽ ബംഗാളിൽ രാഷ്‌ട്രപതി ഭരണം വരണം; ആവശ്യവുമായി ബിജെപി

By Chithra.15 Dec, 2019

imran-azhar

 

കൊൽക്കത്ത : പൗരത്വ ഭേദഗതി ബില്ലിനെ എതിർത്തുകൊണ്ട് ബംഗാളിൽ അരങ്ങേറുന്ന പ്രതിഷേധ പ്രകടനകൾക്കെതിരെ ബിജെപി. അക്രമ സംഭവങ്ങൾ തുടരുകയാണെങ്കിൽ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെടുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാഹുൽ സിൻഹ.

 

ബംഗാളിൽ ഇപ്പോൾ അസ്ഥിരപ്പെടുത്തുന്ന ആക്രമണങ്ങൾ നടത്തുന്നത് ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞ് കയറിയവരാണ് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അക്രമ സംഭവങ്ങക് തടയാൻ മുഖ്യമന്ത്രി മമതാ ബാനർജി ഒന്നുംതന്നെ ചെയ്യുന്നുല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

രാഷ്‌ട്രപതി ഭരണത്തിനെ പിന്തുണയ്ക്കുന്നില്ലെങ്കിലും മറ്റ് മാർഗങ്ങളില്ലെങ്കിൽ ഇത് ഏർപ്പെടുത്താൻ ബിജെപിക്ക് ആവശ്യപ്പെടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം കത്തിയെരിയുമ്പോൾ തൃണമൂൽ സർക്കാർ നോക്കിനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.