Monday 13 July 2020




ജ്യോദിരാദിത്യ സിന്ധ്യയുടെ ട്വിറ്റര്‍ പ്രൊഫൈലില്‍ ബി.ജെപിയില്ല

By praveenprasannan.06 Jun, 2020

imran-azhar

 ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ഏതാനും മാസം മുമ്പ് ബി.ജെ.പിയിലെത്തിയ ജ്യോദിരാദിത്യ സിന്ധ്യയുടെ ട്വിറ്റര്‍ പ്രൊഫൈലില്‍ ബി.ജെപിയില്ലെന്ന്് റിപ്പോര്‍ട്ട്. ബി.ജെ.പിയുമായി ജ്യോദിരാദിത്യ സിന്ധ്യക്കുളള ഭിന്നതയാണ് ഇത് വ്യക്തമാക്കുന്നതെന്നാണ് നിരീക്ഷണം.



എന്നാല്‍ ബിജെപിയുമായി പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ സിന്ധ്യ തള്ളി. ഊഹോപോഹങ്ങളാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.


 

സിന്ധ്യയുടെ ഇപ്പോഴത്തെ ട്വിറ്റര്‍ ബയോ ക്രിക്കറ്റ് പ്രേമി, പൊതുപ്രവര്‍ത്തകന്‍ എന്നിങ്ങനെയാണ്. അതേസമയം അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളാണ് സിന്ധ്യയുടെ ട്വിറ്റര്‍ പ്രൊഫൈലിനെക്കുറിച്ച് പ്രചരിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പ്രധുമാന്‍ സിംഗ് തോമര്‍ പറഞ്ഞു.



ബിജെപിയില്‍ ചേരാനായി ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടത് മാര്‍ച്ച് 11-നാണ്. സിന്ധ്യയ്‌ക്കൊപ്പം 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടതോടെയാണ് മദ്ധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാര്‍ വീണത്.