Thursday 23 January 2020




വര്‍ഗീയ പരാമര്‍ശമുള്ള പോസ്റ്റ് ഇട്ട ബിജെപി ഐടി സെല്‍ അംഗം അറസ്റ്റില്‍

By anju.14 Jun, 2019

imran-azhar

 


ഗുവാഹത്തി: സമൂഹ മാധ്യമങ്ങളില്‍ വര്‍ഗീയ പരമാര്‍ശമുള്ള പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ ബിജെപി ഐടി സെല്‍ അംഗം അറസ്റ്റില്‍. ആസാമിലെ ബിജെപിയുടെ ലോക്കല്‍ ഐടി സെല്‍ സെക്രട്ടറി നിതു ബോറയാണ് അറസ്റ്റിലായത്.

 

സമാനമായ പരാതിയില്‍ ബിജെപിയുമായി ബന്ധമുള്ള രണ്ട് പേരെ കൂടി ചോദ്യം ചെയ്തിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഒരു പ്രത്യേക മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തിയുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇയാള്‍ ഇട്ടത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതിയെ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടയാള്‍ ബലാത്സംഗം ചെയ്‌തെന്ന വ്യാജവാര്‍ത്തയാണ് ഇയാള്‍ പ്രചരിപ്പിച്ചത്.