Monday 22 October 2018



വോട്ട് അസാധുവാക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ ബിജെപി

By BINDU PP.09 Aug, 2017

imran-azhar

 

 

 

അഹമ്മദാബാദ് : ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ടുകള്‍ അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ബിജെപി രംഗത്ത്. കോടതിയെ സമീപിക്കുമെന്ന് ഗുറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി. രാഘവ്ജി പട്ടേല്‍, ഭോലാഭായ് ഗോഹില്‍ എന്നീ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ ബിജെപി സ്ഥാനാര്‍ത്ഥികളായ അമിത് ഷാ, സ്മൃതി ഇറാനി എന്നിവരെ ഉയര്‍ത്തി കാണിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് ഇരുവരുടേയും വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കിയത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേല്‍ വിജയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.വോട്ടുകള്‍ അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി അംഗീകരിക്കുന്നില്ല. ഇതിനെതിരെ സാധ്യമായ എല്ലാ നിയമനടപടികളും ബിജെപി സ്വീകരിക്കും. ഈ വോട്ടുകള്‍ അസാധുവായില്ലായിരുന്നെങ്കില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിക്കുമായിരുന്നു. വിജയ് രൂപാണി പറഞ്ഞു.