Thursday 24 August 2017

പണപ്പിരിവ് വ്യാജ രസീത് : ബിജെപി കേന്ദ്ര നേതൃത്വം അന്വേഷണം ആരംഭിച്ചു

By sruthy sajeev .11 Aug, 2017

imran-azhar


കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സിലിന്റെ നടത്തിപ്പിനായി പണം സമാഹരിക്കുന്നതിന് വ്യാജ രസീത് അച്ചടിച്ച സംഭവത്തില്‍ ബിജെപി ദേശീയ നേതൃത്വം അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ കേന്ദ്രനേതൃത്വം അന്വേഷണം ആരംഭിച്ചതായി കോഴിക്കോട് ബിജെപി ജില്‌ളാ അധ്യക്ഷന്‍ സ്ഥിരീകരിച്ചു. വടകരയിലെ പ്രസിലാണ് രസീത് അച്ചടിച്ചതെന്നാണ് വിവരം. 2016
സെപ്തംബര്‍ 23,24,25 തീയതികളിലായിരുന്നു ബിജെപി ദേശീയ കൗണ്‍സില്‍ നടന്നത്. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 5,000 മുതല്‍ 50,000 രൂപവരെ പിരിച്ചിട്ടുണ്ടെന്നും ഇത്തരത്തില്‍ ആകെ ഒരു കോടി രൂപയ്ക്ക് മുകളില്‍ സമാഹരിച്ചെന്നുമാണ് വിവരങ്ങള്‍.