Tuesday 22 January 2019


മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തത് ജനവിരുദ്ധം- പി.എസ്. ശ്രീധരന്‍ പിള്ള

By Kavitha J.05 Aug, 2018

imran-azhar

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടനാട് സന്ദര്‍ശിക്കാത്തതിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള രംഗത്ത്. ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്ത നിലപാട് ജനവിരുദ്ധമാണെന്ന് പറഞ്ഞ ശ്രീധരന്‍ പിള്ള കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്നിട്ടുകൂടി പിണറായിക്ക് എങ്ങനെ ഇത്ര ക്രൂരനാകാന്‍ സാധിക്കുന്നുവെന്നും ചോദിച്ചു. മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്ത നിലപാടിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്തു കൊണ്ട്, പ്രതിപക്ഷ നേതാവും ജില്ലയില്‍ നിന്നുള്ള പ്രതിപക്ഷ എം.പിമാരും മറ്റ് ജനപ്രതിനിധികളും അവലോകന യോഗത്തില്‍ നിന്ന് വിട്ടുനിന്നു.