Tuesday 16 July 2019




സംസ്ഥാനത്ത് രണ്ടിടത്ത് ബിജെപി അക്കൗണ്ട് തുറക്കും; 14 സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്ന് ഐബി റിപ്പോര്‍ട്ട്

By anju.24 Apr, 2019

imran-azhar


തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇത്തവണ കനത്ത പോളിംങ് ആണ് രേഖപ്പെടുത്തിയത്. പോളിംഗ് ശതമാനം ഉയര്‍ന്നത് മൂന്നു മുന്നണികള്‍ക്കും നല്ല പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.

 

സംസ്ഥാനത്ത തെരഞ്ഞെടുപ്പ് കണക്കുകള്‍ അടിസ്ഥാനമാക്കി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്റലിജന്‍സ് ബ്യൂറോ (ഐബി) യുടെ ഇലക്ഷന്‍ പ്രവചനം പുറത്തു വന്നു.കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് മുന്‍തൂക്കം നേടുമെന്നാണ് ഐബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എല്‍ഡിഎഫിന് നാല് സീറ്റുകള്‍ ലഭിക്കുമെന്നും പത്തനംതിട്ട, തിരുവനന്തപുരം സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്നും ഐബിയുടെ റിപ്പോര്‍ട്ട് പറയുന്നു.


അതേസമയം സംസ്ഥാന പൊലീസിന്റെ നിയന്ത്രത്തിലുള്ള ഇന്റലിജന്‍സ് ബ്യൂറോ പുറത്തു വിട്ട കണക്കില്‍ കേരളത്തില്‍ 14 സീറ്റുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നാണ് പറയുന്നത്. യുഡിഎഫിന് 4 സീറ്റുകള്‍ ലഭിക്കുമ്പോള്‍ ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും എത്താനിടയില്ലെന്നും പറയുന്നു. അതേസമയം പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിധി പ്രവചനാതീതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

മലപ്പുറം, പൊന്നാനി, കോട്ടയം,വയനാട്,എന്നീ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് വിജയിക്കും. മാവേലിക്കരയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിക്കായിരിക്കുമെന്നും പറയുന്നു.

 

ചാലക്കുടിയില്‍ ഇന്നസെന്റ് വിജയിക്കുമ്പോള്‍ കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും വിജയിക്കും. ആറ്റിങ്ങല്‍, ആലപ്പുഴ, ആലത്തൂര്‍, പാലക്കാട്, കാസര്‍ഗോട് എന്നിവിടങ്ങളില്‍ തുടക്കം മുതല്‍ എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

വടകരയില്‍ ഇടത് സ്ഥാനാര്‍ത്ഥി പി.ജയരാജന്‍ വിജയിക്കും. ഒളിക്യാമറാ വിവാദം കോഴിക്കോടിന് തിരിച്ചടിയായതിനാല്‍ ഇടതിന് ഗുണം ചെയ്യും. തൃശൂരില്‍ സുരേഷ് ഗോപി പിടിക്കുന്നതിലേറെയും യുഡിഎഫ് വോട്ടായതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയസാധ്യതയുണ്ട്.

 

ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് നേരെ വിപരീതമായ ഫല പ്രവചനമാണ് ഐബി നടത്തുന്നത്. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നടത്തി ബിജെപി ലോക്‌സഭയിലേക്കുള്ള അക്കൗണ്ട് തുറക്കുമെന്നാണ് ഐബി റിപ്പോര്‍ട്ട് പറയുന്നത്. ആറ്റിങ്ങല്‍, ആലപ്പുഴ, പാലക്കാട്, കാസര്‍കോട് എന്നിവയാണ് എല്‍ഡിഎഫിന് ലഭിക്കുന്നത്. മറ്റ് 14 മണ്ഡലങ്ങളും യുഡിഎഫിന് ലഭിക്കുമെങ്കിലും കേരളത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം രാഹുല്‍ ഗാന്ധിക്ക് ലഭിക്കാന്‍ സാധ്യതയില്ല.