Sunday 24 June 2018

എസ്ബിഐ ഉദ്യോഗസ്ഥനെതിരെ കേസ് ;റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് കള്ളനോട്ടയച്ചു

By Abhirami Sajikumar.11 Mar, 2018

imran-azhar

 

ദില്ലി: റിസര്‍വ് ഓഫ് ബാങ്ക് ഇന്ത്യയിലേക്ക് വ്യാജ നോട്ടുകള്‍ അയച്ച എസ്ബിഐ ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് കാണ്‍പൂര്‍ ശാഖയില്‍ മാനേജരായ സതേയ് കുമാര്‍ ആര്‍ബിഐയിലേക്ക് വ്യാജ നോട്ടുകള്‍ അയച്ചത്.

1000, 500 രൂപയുടെ നോട്ടുകളാണ് സതേയ് കുമാര്‍ റിസര്‍വ് ബാങ്കിലേക്ക് അയച്ചത്. പരിശോധനകള്‍ നടത്താതെ ഇടപാടുകാരില്‍ നിന്നു പണം സ്വീകരിച്ച്‌ അത് നേരെ റിസര്‍വ് ബാങ്കിലേക്ക് അയക്കുകയായിരുന്നു.