Tuesday 19 March 2024




കർണാടകയിലെ കാർവാറിൽ ബോട്ടപകടം: 6 പേർ മരിച്ചു

By Sooraj Surendran .21 Jan, 2019

imran-azhar

 

 

ബംഗളുരു: കർണാടകയിലെ കാർവാറിലുണ്ടായ ബോട്ടപകടത്തിൽ ആറ് പേർ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കൂര്‍മഗഡ ദ്വീപില്‍ നിന്ന് കാര്‍വാര്‍ തീരത്തേക്ക് മടങ്ങവെയാണ് ബോട്ട് അപകടത്തിപ്പെട്ടത്. 22 പേരാണ് അപകടസമയം ബോട്ടിലുണ്ടായിരുന്നത്. കോസ്റ്റ് ഗാർഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും സംയുക്തമായ രക്ഷാപ്രവർത്തനമാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ വൈകിയും നടക്കുകയാണ്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.