Tuesday 18 September 2018



ബോബി ബസാര്‍ ആദ്യ ശാഖ വടക്കഞ്ചേരിയില്‍ പ്രവര്‍ത്തനം തുടങ്ങി

By praveen prasannan.12 Oct, 2017

imran-azhar

പാലക്കാട്: ബോബി ബസാറിന്‍റെ ആദ്യ ശാഖ വടക്കഞ്ചേരിയില്‍ തുടങ്ങി. ഡോ ബോബി ചെമ്മണ്ണൂരും ചെമ്മണ്ണ്നുര്‍ വിമന്‍ പാര്‍ട്ട്ണേഴ്സും ഭിന്നശേഷിക്കാരായ കുട്ടികളും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

വില്‍പനയും സൌജന്യമായി വീടുകളില്‍ സാധനങ്ങള്‍ എത്തിക്കുകയും ചെയ്യുന്നതിനായി ബോബി ബസാര്‍ ബ്രാന്‍റ് അംബാസഡര്‍ ഡോ ബോബി ചെമ്മണ്ണൂര്‍ തന്നെ പ്രവര്‍ത്തകര്‍ക്കൊപ്പം ഉപഭോക്താക്കളുടെ വീടുകളിലേക്ക് ഇറങ്ങിച്ചെന്ന് മാതൃകയായി. ഒരു ശതമാനം മാത്രം ലാഭം, വിപണി വിലയേക്കാള്‍ കുറഞ്ഞ വില, ഉയര്‍ന്ന ഗുണനിലവാരംജ്, സൌജന്യമായി സാധനം വീട്ടിലെത്തിക്കുക, പങ്കാളികളായി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ലാഭം വീതിച്ച് കൊടുക്കുക, മുതല്‍മുടക്കില്ലാതെ സ്ത്രീകള്‍ക്ക് ചെമ്മണ്ണൂര്‍ വിമന്‍ പാര്‍ട്ട്ണര്‍മാരാകാം എന്നിവയാണ് ബോബി ബസാറിന്‍റെ പ്രത്യേകതകള്‍.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുക ലക്ഷ്യമിട്ടാണ് രാജ്യത്ത് 2900 ബോബി ബസാറുകള്‍ തുടങ്ങുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോ ബോബി ചെമ്മണ്ണൂര്‍ നിര്‍ദ്ധന രോഗികള്‍ക്ക് ധനസഹായം നല്‍കുകയുണ്ടായി. സാമൂഹ്യ~സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.