Monday 23 October 2017

ബോബി ബസാർ ഉദ്ഘാടനം ചെയ്തു

By BINDU PP .12 Oct, 2017

imran-azhar

 

 

തിരുവനന്തപുരം : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നൽകിക്കൊണ്ട് സ്ത്രീ ശാക്തീകരണം നടപ്പിലാക്കാൻ ഇന്ത്യയിൽ ബോബി ബസാർ എന്ന പേരിൽ 2900 സൂപർ മാർക്കറ്റുകൾ തുടങ്ങുന്നു. ആദ്യ ബ്രാഞ്ച് പാലക്കാട് വടക്കാഞ്ചേരിയിൽ ഡോ. ബോബി ചെമ്മണ്ണൂരും ചെമ്മണ്ണൂർ വുമൺ പാര്ടഴ്സും ഭിന്നശേഷിക്കാരായ കുട്ടികളും ചേർന്ന് ഉദ്ഘാടനം ചെയ്തു .

 

സെയിൽസ് ഫ്രീ ഹോം ഡെലിവറിയും നടത്തുവാൻ ബോബി ബസാറിന്റെ ബ്രാൻഡ് അബാസിഡറായ ഡോ ബോബി ചെമ്മണ്ണൂർ തന്നെ പ്രവർത്തകക്കൊപ്പംഉപഭോക്താക്കളുടെ വീടുകളിലേക്ക് നേരിട്ടിറങ്ങിച്ചെന്നു മാതൃകയായി. 1 % മാത്രം ലാഭം, മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വില, ഉയർന്ന ഗുണനിലവാരം, ഫ്രീ ഹോംഡെലിവെറി, പാർട്ണർമാരായി ജോലിചെയ്യുന്ന സ്ത്രീയേകൾക്ക് തന്നെ ലാഭം വീതിച്ചു കൊടുക്കുക., മുതൽ മുടക്കില്ലാതെ സ്ത്രീകളക്ക് ചെമ്മണ്ണൂർ വുമൺ പാർട്ണർമാരാകാം എന്നിവയാണ് ബോബി ബസാറിന്റെ പ്രത്യേകതകൾ.ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോ ബോബി ചെമ്മണ്ണൂർ നിർദ്ധരനായ രോഗികൾക്ക് ധനസഹായം നൽകുകയുണ്ടായി. ചടങ്ങിൽ സാമൂഹ്യ സാംസകാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.