Tuesday 12 December 2017

വഴിയോരകച്ചവടക്കാർക്ക് സഹായഹസ്തവുമായി പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ഡോ. ബോബി ചെമ്മണ്ണൂർ

By BINDU PP.13 Mar, 2017

imran-azhar

 

 


ഊട്ടി : ടൂറിസ്റ്റുകളെ ഏറെ ആകർഷിക്കുന്ന സ്ഥലമാണ് ഊട്ടി. ഊട്ടിയിൽ  ഒരുപാട് വഴിയോര കച്ചടവക്കാർ ദൈനദിന വരുമാനത്തിനായി കച്ചവടം നടത്തുന്നുണ്ട്. മഞ്ഞുവീഴ്ച കൂടുതലായ മാസങ്ങളിലും കൊടും തണുപ്പിൽ കച്ചവടം നടത്തുന്ന ഒരുപാട് കച്ചവടക്കാർ ആ വഴിയോരങ്ങളിൽ ഉണ്ട് . വരുമാന മാർഗമായതുകൊണ്ട് തന്നെയാണ് തണുപ്പ് സഹിച്ച് കച്ചവടം നടത്തുന്നത്. ഇങ്ങനെയുള്ള വഴിയോര കച്ചവടക്കാർക്ക് സഹായഹസ്തവുമായി പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ഡോ. ബോബി ചെമ്മണ്ണൂർ . വഴിയോര കച്ചവടക്കാർക്ക് മഞ്ഞുവീഴ്ചയിൽ നിന്ന് രക്ഷനേടാൻ കുടകൾ വിതരണം ചെയ്താണ് ഡോ. ബോബി ചെമ്മണ്ണൂർ കച്ചവടക്കാർക്ക് സഹായമായത്.