Sunday 24 January 2021




കോവിഡ് : സൗജന്യ ഹെലികോപ്റ്റര്‍ സേവനവുമായി ഡോ. ബോബി ചെമ്മണൂര്‍

By online desk .03 Apr, 2020

imran-azhar

 

തിരുവനന്തപുരം: കോറോണ വൈറസ് പടർന്നു പിടിക്കുന്നസാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായവുമായി . ബോബി ഹെലി ടാക്‌സി സൗജന്യമായി വിട്ടുനല്‍കുമെന്ന് ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

അതിര്‍ത്തി അടച്ചത് കാരണം കാസറഗോഡ് നിന്ന് കര്‍ണാടകയിലെ ആശുപത്രികളില്‍ എത്തിക്കാന്‍ പറ്റാതെ രോഗികള്‍ മരിച്ച സാഹചര്യത്തില്‍ ഈയൊരു സേവനം വളരെ സഹായകമാവും. മറ്റ് അവശ്യ സേവനങ്ങള്‍ക്കും സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഹെലികോപ്റ്റര്‍ നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു