Thursday 21 September 2017

ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഇ-കോമേഴ്‌സ് ആൻഡ് ഡയറക്റ്റ് സെല്ലിങ് രംഗത്തേക്ക്

By BINDU PP.01 Sep, 2017

imran-azhar

 

 


ദുബായ് : ഇ -കോമേഴ്‌സ് ,ഡയറക്റ്റ് സെല്ലിങ് ഒരേ പ്ലാറ്റഫോമിൽ നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായ ഫിജികാർട്ടുമായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് കൈകോർക്കുന്നു. ദുബായിക്ക് പുറമെ ബിസിനസ് ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നു. മുതൽ മുടക്കാതെ വരുമാനമുണ്ടാക്കാൻ താല്പര്യമുള്ളവർക്ക് ബിസിനസ് അവസരം ലഭിക്കുമെന്നാണ് ഇതിന്റെ പ്രത്യേകത. ഫിജിക്കാർട്ടിൽ രജിസ്റ്റർ ചെയ്താൽ ഉത്പന്നങ്ങൾ പതിനായിരത്തില്പരം ക്വാളിറ്റിയുള്ള ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാൻ അവസരമൊരുക്കിയിട്ടുണ്ട്.ഫിസിക്കലി ആൻഡ് ഡിജിറ്റലി സെയിൽ ചെയ്ത ലഭിക്കുന്ന ലാഭം പകുതിയോളം ബിസിനസ് അഫിലേറ്റർസിന് വീതിച്ചുകൊടുക്കും എന്നത് ഈ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത കൂടിയാണ്. ദുബായ് ആർ എ കെ ബാങ്കും ഫിജികാർട്ടിന്റെയും സംയോജനത്തിലാണ് ഇറക്കിയ എ ടി എം വഴിയാണ് യുഎഇ യിലെ ബിസിനസ് അഫിലേറ്റർസിന് ലാഭം നൽകുന്നത്. ഇന്ത്യയിൽ ഈ കമ്പനി ഒക്ടോബറിൽ തുടക്കമിടും. ഫുട്‌ബോൾ ലെജന്റെ മറഡോണ ഉദ്ഘാടനം നിർവഹിക്കും. 100 കോടി ഇൻവെസ്റ്റ് ചെയ്യുന്ന ഈ കമ്പനി 300 കോടിയാണ് ലക്ഷ്യമിടുന്നത്. ഡോ. ബോബി ചെമ്മണ്ണൂർ, ജോലി ആന്റണി, അനീഷ് കെ ജോയ് എന്നിവരാണ് കമ്പനി പ്രൊമോട്ടേഴ്സ്. ഇന്ത്യയിലെ ലോഞ്ചിങിനും ശേഷം മലേഷ്യയിലും യുഎസിലും ബിസിനസ് ആരംഭിക്കുന്നതിനായി കമ്പനി ലക്ഷ്യമിടുന്നുണ്ട്.