Saturday 31 October 2020




സുശാന്ത് സിംഗിന്റെ മരണം: റിയ ചക്രവർത്തിയുടെ സഹോദരൻ അറസ്റ്റിൽ

By Sooraj Surendran.04 Sep, 2020

imran-azhar

 

 

പ്രശസ്ത ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിനിമ താരം റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക് ചക്രവര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് ചെയ്തത്. ഷോവിക്കിന് പുറമെ സുശാന്തിന്റെ മുൻ മാനേജർ സാമുവല്‍ മിറാന്‍ഡയെയും അറസ്റ്റ് ചെയ്തു. സുശാന്തിന് ലഹരി മരുന്ന് എത്തിച്ചുനൽകിയ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പേർ അറസ്റ്റിലായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. റിയയുടെ വാട്‍സാപ്പ് ചാറ്റുകളിലൂടെയാമ് കേസിലെ ലഹരിമരുന്ന് ബന്ധം പുറത്തെത്തുന്നത്. സാമുവേല്‍ മിരാന്‍ഡയുടെ ഫോണും ലാപ്‍ടോപ്പും ഷോവിക്കിന്‍റെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു.