Friday 24 May 2019


മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്

By Sooraj Surendran.25 Apr, 2019

imran-azhar

 

 

തളിപ്പറമ്പ്: ബക്കളത്ത് മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. പുലർച്ചയോടെയാണ് ഓഫീസിന് നേരെ ബോംബാക്രമണം ഉണ്ടായത്. അഞ്ചാംപീടിക റോഡില്‍ പുന്നക്കുളങ്ങരയിലുള്ള മുസ്ലിം ലീഗ് ഓഫീസിന് നേരെയാണ് അജ്ഞാതർ ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് മുസ്ലിം ലീഗ് പ്രവർത്തകർ ആരോപിച്ചു. ബക്കളത്ത് ഒന്നരമാസം മുമ്പാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ലീഗ് ഓഫീസ് പ്രവർത്തനമാരംഭിക്കുന്നത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവസ്ഥലത്ത് പോലീസ് ഉൾപ്പെടെയുള്ള വിദഗ്ധ സംഗം അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പ് സിഐ എ.അനില്‍കുമാര്‍, സ്‌പെഷല്‍ബ്രാഞ്ച് എഎസ്‌ഐ കെ.മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.