Friday 23 October 2020




ഫിലിപ്പീൻസിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു

By online desk .24 Aug, 2020

imran-azhar

 


മനില: തെക്കന്‍ ഫിലിപ്പീൻസിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഉഗ്ര സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ സൈനികരും സാധാരണക്കാരും ഉൾപ്പെടുന്നു. സൈനിക ട്രക്കുകൾക്ക് സമീപം നിർത്തിയിട്ട ബൈക്കിൽ സ്ഥാപിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചായിരുന്നു ആദ്യത്തെ അപകടം. സുലു പ്രവിശ്യയിലെ ജൊലോ നഗരത്തിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു സൈനികരും കൊല്ലപ്പെട്ടു.

ഇതിനു സമീപത്തായി ഒരു മണിക്കൂറിന് ശേഷം വനിതാ ചാവേർ സ്വയം പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. ഈ സ്ഫോടനത്തിൽ ഒരു സൈനികനും കൊല്ലപ്പെട്ടു. കൂടാതെ സൈനികർ പോലീസുകാർ, പ്രദേശവാസികൾ അടക്കം 40 പേർക്ക് ഇരുസ്പോടനങ്ങളിലുമായി പരിക്കേറ്റു. ഇതിനുപിന്നാലെ നടത്തിയ തെരച്ചിൽ പ്രദേശത്തെ മാർകെറ്റിൽ സ്ഥാപിച്ച ബോംബ് കണ്ടെത്തുകയും നിർവീര്യമാക്കുകയും ചെയ്തു.