Saturday 21 April 2018

യുവമോര്‍ച്ച വൈസ് പ്രസിഡന്‍റിന്‍റെ വീടിന് നേരെ ബോംബെറിഞ്ഞു

By praveen prasannan.20 Jun, 2017

imran-azhar

കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ പ്രകാശ് ബാബുവിന്‍റെ വീടിന് നേരെ ബോംബെറിഞ്ഞു. രാത്രി പത്ത് മണിയോടെയായിരുന്നു ഇത്.

നരിക്കുനിയിലെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. സംഭവം നടക്കുന്പോള്‍ വീട്ടില്‍ ആരുമില്ലായിരുന്നു.

വീടിന്‍റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്.

സംഭവത്തിന് പിന്നില്‍ സി പി എം ആണെന്നാണ് ആരോപണം. പൊലീസ് അന്വേഷണം തുടങ്ങി.