Friday 24 September 2021




വിറക് ശേഖരിക്കുന്നതിനിടെ; കടന്തലിന്റെ കുത്തേറ്റ് ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചു

By Preethi.04 Aug, 2021

imran-azhar


കടന്തലിന്റെ കുത്തേറ്റ് വിദ്യാര്‍ഥിയാണ് മരിച്ചു. കോണിക്കഴി പറക്കുന്നത്ത് കണ്ണന്റെയും ലക്ഷ്മിയുടെയും മകന്‍ സജിത്ത് (5) കടന്നല്‍ കുത്തേറ്റ് മരിച്ചത് . എ.യു.പി.എസ്. ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. ഞായറാഴ്ച ക്വാറിത്തൊഴിലാളിയായ അച്ഛന്‍ കണ്ണനൊപ്പം വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ വിറക് എടുക്കുന്നതിനിടെ കടന്നല്‍ കുത്തുകയായിരുന്നു.

 

തിങ്കളാഴ്ച ശരീരത്തില്‍ നിറം മാറ്റവും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കോങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.സഹോദരങ്ങള്‍: കവിത, സബിത.