Monday 06 December 2021




മോന്‍സണെ കുടുക്കിയത് 'പ്രണയപ്പക'; കള്ളിവെളിച്ചത്താക്കിയത് വിദേശത്തുള്ള മലയാളി വനിത, കൂടുതൽ വിവരങ്ങൾ പുറത്ത്

By സൂരജ് സുരേന്ദ്രന്‍.30 Sep, 2021

imran-azhar

 

 

കൊച്ചി: പുരാവസ്തു വിൽപ്പനയുടെ മറവിൽ ആളുകളെ പറ്റിച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സൺ മാവുങ്കലിന്റെ കള്ളി വെളിച്ചത്താക്കിയത് വിദേശത്ത് നഴ്‌സുമാരുടെ റിക്രൂട്ടിങ് നടത്തിവന്ന മലയാളി വനിതയെന്ന് സൂചന. ഇത് സാധൂകരിക്കുന്ന നിർണായക വിവരങ്ങളും പുറത്തുവരുന്നുണ്ട്.

 

യുവതിയുമായി മൂന്നുവർഷത്തോളം പ്രണയത്തിലായിരുന്നു മോന്‍സൺ മാവുങ്കൽ. പിന്നീടാണ് മോന്‍സണ് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന വിവരം യുവതി അറിയുന്നത്. തുടർന്ന് മോന്‍സണെ തകർക്കാനുള്ള പദ്ധതികളുമായി യുവതി രംഗത്തുവരികയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.

 

പരാതിക്കാരില്‍ ചിലര്‍ മോന്‍സന് പണം നല്‍കുന്നതിന് താന്‍ സാക്ഷിയാണെന്നും യുവതി പറയുന്നു. കഴിഞ്ഞ വര്‍ഷം ലോക കേരള സഭ നടക്കുമ്പോഴും ഇവര്‍ മോന്‍സനുമായി അടുപ്പത്തിലായിരുന്നു.

 

ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. മോന്‍സനൊപ്പം താമസിക്കുന്നതിനിടെ മറ്റൊരു സ്ത്രീ കലഹവുമായി എത്തിയതോടെ കുണ്ടന്നൂരുള്ള ഹോട്ടലിലേയ്ക്കു താമസം മാറ്റുകയും പിന്നീട് മോന്‍സനുമായി അകന്നു വിദേശത്തേയ്ക്കു മടങ്ങുകയുമായിരുന്നെന്നു പറയുന്നു.