Thursday 27 June 2019




ബ്രൂവറി; സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പുതിയ തെളിവുകള്‍ പുറത്ത്

By Sarath Surendran.11 Oct, 2018

imran-azhar

 


തിരുവനന്തപുരം : ഡിസ്റ്റിലറി, ബ്രൂവറി, അനുമതിയില്‍ ചട്ടലംഘനമുണ്ടായിട്ടില്ലെന്ന വിവാദത്തിനു നിൽക്കാതെ അനുമതി പിന്‍വലിച്ച സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പുതിയ തെളിവുകള്‍ പുറത്ത്. 2016 ല്‍ ബ്രൂവറി അനുമതി ആവശ്യപ്പെട്ട് അപ്പോളോ നല്‍കിയ അപേക്ഷ വിശദ പരിശോധനയക്കു ശേഷമാണു സര്‍ക്കാര്‍ തള്ളിയത്.

 

അതേ സമയം 2017 ൽ അപ്പോളോയുടെ അതേ അപേക്ഷ എക്സൈസ് കമ്മിഷണര്‍ സര്‍ക്കാരിനു കൈമാറുകയും 2018 ഉത്തരവായി ഇറങ്ങുകയും ചെയ്തു.

 

അബ്കാരിനയം ചൂണ്ടിക്കാട്ടി ബ്രൂവറിക്കുള്ള അപ്പോളോയുടെ അപേക്ഷ തള്ളിയ ഇടതു സര്‍ക്കാര്‍ തന്നെ 2018 ല്‍ നയം മാറ്റാതെ അനുമതി നല്‍കിയതിനു രേഖകള്‍ പുറത്ത്. അപ്പോളോ ഡിസ്റ്റിലറീസ് അപേക്ഷ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടാണ് സമര്‍പ്പിച്ചതെന്നാണ് പ്രതിപക്ഷ നേതാവ് ഉയർത്തിയത്. ജലക്ഷാമം നേരിടുന്ന പ്രദേശത്ത് അനുവദിച്ച ബ്രൂവറി ആദ്യമേ വിവാദത്തിലായിരുന്നു.