Tuesday 20 August 2019




താലികെട്ട് കഴിഞ്ഞ വധു ശര്‍ദ്ദിച്ചു കന്വകാത്വം പരിശോധിപ്പിക്കാന്‍ ശ്രമിച്ച വരനെതിരെ കേസ്

By anju.29 Mar, 2019

imran-azhar

ബെംഗലൂരു: താലികെട്ട് കഴിഞ്ഞ വധു ശര്‍ദ്ദിച്ച വധുവിനേയും കൊണ്ട് കന്വകാത്വം പരിശോധിക്കാന്‍ വരനും കുടുംബവും ആശുപത്രിയിലേക്ക് കൊണ്ടുപോയി . സംഭവത്തെ തുടര്‍ന്ന് വധു ഭര്‍ത്താവിനെതിരെ കേസ് ഫയല്‍ ചെയ്തു.


2018 നവംബറിലാണ് വടക്കന്‍ കര്‍ണാടക സ്വദേശികളായ യുവതിയും യുവാവും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് മനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ യുവതി ശര്‍ദ്ദിച്ചു. ഇതോടെ ഗര്‍ഭിണിയാണോയെന്ന് സംശയം പ്രകടിപ്പിച്ച വരനും കൂട്ടരും തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും യുവതി കൗണ്‍സിലറോട് പറഞ്ഞു. വയറിന് അസുഖം ബാധിച്ചാണ് താന്‍ ശര്‍ദ്ദിച്ചതെന്നും യുവതി കൂട്ടിച്ചേര്‍ത്തു. സംഭവം നടന്ന് മൂന്നുമാസത്തിന് ശേഷം വരന്‍ കുടുംബകോടതിയില്‍ വധുവിനെതിരെ പരാതി നല്‍കിയിരുന്നു്.

 

സഹോദരിയുടെ വീട്ടിലാണ് യുവതി ഇപ്പോള്‍ താമസിക്കുന്നത്. വിവാഹത്തിന് പതിനഞ്ച് ദിവസം മുന്‍പ് യുവതിയുടെ അമ്മ അര്‍ബുദം ബാധിച്ച് മരിച്ചിരുന്നുവെന്നും ഇതോടെ അവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വധുവിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിച്ചു.