Saturday 18 August 2018

കുഞ്ഞു കരഞ്ഞു; ഇന്ത്യൻ നയതന്ത്രജ്ഞന്റെ കുടുംബത്തെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു

By Sooraj S.01 Jan, 1970

imran-azhar

 

 

ന്യൂ ഡൽഹി: കുഞ്ഞ് കരഞ്ഞതിനെ ചൊല്ലി ഇന്ത്യൻ നയതന്ത്രജ്ഞന്റെ കുടുംബത്തെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു. ബ്രിട്ടീഷ് എയർവേയ്‌സ് ഉദ്യോഗസ്ഥരാണ് ഗതാഗത മന്ത്രാലയത്തിലെ ഓഫീസറായ എ.പി. പഥകിനെയും കുടുംബത്തെയും വിമാനത്തിൽ നിന്നും നിഷ്കരുണം അധിക്ഷേപിച്ച് യാത്രാ മദ്ധ്യേ ഇറക്കിവിട്ടത്. ടേക്ക് ഓഫിന് അല്പം മുൻപാണ് സംഭവം ഉണ്ടായത്. ബ്രിട്ടീഷ് എയർവെയ്‌സ് ഉദ്യോഗസ്ഥർ തന്നോടും കുടുംബത്തോടും അപമര്യാദാ പരമായാണ് വിമാനത്തിൽ നിന്നും ഇറക്കി വിട്ടതെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞ് കരയാൻ തുടങ്ങിയതിനെ തുടർന്ന് ഭാര്യ കുഞ്ഞിനെ മടിയിലിരുത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ചുവെന്നും എന്നാൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കുഞ്ഞിനോടും അമ്മയോടും അപമര്യാദയായി പെരുമാറിയെന്നും പഥക് പറഞ്ഞു. ബെര്‍ലിനില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രാമധ്യേ ആണ് സംഭവം ഉണ്ടായത്. സംഭവത്തെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി എയര്‍വേയ്സ് വക്താവ് അറിയിച്ചു.