Tuesday 17 September 2019




പൈലറ്റുമാർ സമരത്തിൽ; ബ്രിട്ടീഷ് എയർവെയ്‌സ് വിമാന സർവീസുകൾ റദ്ദാക്കി

By Sooraj Surendran.09 Sep, 2019

imran-azhar

 

 

ലണ്ടൻ: പൈലറ്റുമാരുടെ സമരത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ ബ്രിട്ടീഷ് എയർവെയ്‌സ് വിമാന സർവീസുകൾ റദ്ദാക്കി. ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടാണ് പൈലറ്റുമാർ ഇന്ന് രാവിലെ മുതലാണ് സമരം തുടങ്ങിയത്. ആഗോളതലത്തിൽ ഇതാദ്യമായാണ് ബ്രിട്ടിഷ് എയർ‌വെയ്സ് പൈലറ്റുമാർ സമരം നടത്തുന്നത്. സെപറ്റംബർ 9,10,27 എന്നീ തീയതികളിലായാണ് സമരം. യാതൊരു മുന്നറിയിപ്പും ഇല്ലാതെ നടന്ന പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. അതേസമയം ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് പൈലറ്റുമാർ നടത്തുന്ന സമരം അടിസ്ഥാനരഹിതമാണെന്നാണ് ബ്രിട്ടീഷ് എയർവേയ്‌സിന്റെ വിശദീകരണം. നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും, പൈലറ്റുമാർ സമരം അവസാനിപ്പിക്കണമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.