Sunday 21 January 2018

ഭര്‍ത്താവിന് മരുന്നുമായെത്തിയ ബ്രിട്ടീഷുകാരി ഈജിപ്ത് ജയിലില്‍

By praveen prasannan.07 Nov, 2017

imran-azhar


കയ് റോ: ഈജിപ്തിലുളള ഭര്‍ത്താവിന് വേണ്ടി വേദനസംഹാരി ഗുളികകളുമായെത്തിയ ബ്രിട്ടീഷ് യുവതി ജയിലില്‍. ട്രാമഡോള്‍ എന്ന വേദനസംഹാരിയുടെ 290 ഗുളികകളുമായി വിമാനിറങ്ങിയ യുവതിയെ മയക്കുമരുന്ന് കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്.

ഈജിപ്തില്‍ ഈ ഗുളിക മയക്കുമരുന്ന് ഗണത്തില്‍ പെടുത്തിയിട്ടുള്ളതിനാല്‍ നിരോധനമുണ്ട്. പിടിലായ ലോറ പ്ളമ്മര്‍ക്ക് ദീര്‍ഘകാലം ജയില്‍വാസമോ വധശിക്ഷയോ ലഭിച്ചേക്കാം.

ഈജിപ്തുകാരന്‍ ഭര്‍ത്താവിന്‍റെ നടുവേദനയ്ക്ക് ഇവിടെയുള്ള ചികില്‍സകളെല്ലാം നടത്തിയെങ്കിലും പരിഹാരമായില്ല. ഇതാണ് ബ്രിട്ടനില്‍ നിന്ന് മരുന്നെത്തിക്കാന്‍ കാരണം ബ്രിട്ടനില്‍ താമസിക്കുന്ന ലോറ അവധി ദിനങ്ങളിലാണ് ഈജിപ്തില്‍ ഭര്‍ത്താവിന്‍റെ അടുത്തെത്തുന്നത്.

കോടതിയില്‍ ഇതിനകം രണ്ട് തവണ വിചാരണ പൂര്‍ത്തിയായി. മൂന്നാമത് വിചാരണ നവംബര്‍ ഒന്പത് മുതലാണ്.

നിരോധമുള്ളത് അറിയാതെയാണ് ട്രാമഡോള്‍ ഗുളികകള്‍ എത്തിച്ചതെന്ന് ലോറയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കയ് റോയിലെ വനിതാ ജയിലിലാണ് ഇപ്പോള്‍ ലോറ പ്ളമ്മര്‍.

ലോറയുടെ പിതാവും സഹോദരനും ഈജിപ്തിലെത്തി പാര്‍ലമന്‍റ് അംഗങ്ങളെ കണ്ട് വരികയാണ്. ലോറയുടെ നിരപരാധിത്വം ബോധ്യപ്പെടുത്താനാണ് ശ്രമം.