Friday 05 June 2020




ബജറ്റ് 2020: വില കൂടുന്നവ...

By Sooraj Surendran.01 Feb, 2020

imran-azhar

 

 

ന്യൂ ഡൽഹി: ജിഎസ്ടി ഏറ്റവും പ്രധാനപ്പെട്ട സാന്പത്തിക പരിഷ്കാരം, ബാങ്കുകളുടെ കിട്ടാക്കടം കുറച്ചു, പണപ്പെരുപ്പം നിയന്ത്രിക്കാനായി, പാവപ്പെട്ടവർക്കുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കി തുടങ്ങി തന്ത്രപ്രധാനമായ പ്രഖ്യാപനങ്ങളാണ് കേന്ദ്രസർക്കാർ 2020ലെ ബജറ്റിൽ അവതരിപ്പിച്ചത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് പ്രകാരം മെഡിക്കൽ ഉപകരണങ്ങൾക്ക് പ്രത്യേക സെസ് ഏർപ്പെടുത്തി, ചെമ്പ്, ഇരുമ്പ്, സ്റ്റീൽ എന്നിവയുടെ തീരുവ ഇരട്ടിയാക്കി, സിഗററ്റ്, മറ്റ് പുകയില ഉത്പന്നങ്ങളുടെ വില വർധിപ്പിക്കും, ഫർണിച്ചറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഫാനുകൾ, പാദരക്ഷകൾ എന്നിവയുടെ എല്ലാം കസ്റ്റംസ് തീരുവ യും വർധിപ്പിച്ചു. അതേസമയം മദ്യം, സോയ, പഞ്ചാര, സ്കിംഡ് മിൽക്ക് എന്നിവയുടെ തീരുവയും, ന്യൂസ് പ്രിന്‍റിന്‍റെ ഇറക്കുമതി തീരുവയും പകുതിയാക്കി. കാർഷികസംഭരണ കേന്ദ്രങ്ങൾ തുടങ്ങുവാനും, നബാർഡ് സ്കീമുകൾ വിപുലീകരിക്കുവാനും, 15 ലക്ഷം കോടി രൂപ കാർഷികവായ്പ നൽകുവാനും കേന്ദ്ര ബജറ്റിൽ തീരുമാനമായി.