Wednesday 23 October 2019




സിർമൗറിൽ സ്‌കൂൾ ബസ് മറിഞ്ഞ് അഞ്ച് കുട്ടികൾ മരിച്ചു

By Sooraj Surendran .05 Jan, 2019

imran-azhar

 

 

ഷിംല: ഹിമാചൽപ്രദേശിലെ സിർമൗറിൽ സ്‌കൂൾ ബസ് മറിഞ്ഞ് അഞ്ച് കുട്ടികൾ മരിച്ചു. രാവിലെ 8:30ഓടെയാണ് അപകടമുണ്ടായത്. ദാഹുവിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് 150 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഒരു ഡ്രൈവറടക്കം അഞ്ച് കുട്ടികളാണ് മരിച്ചത് . 20 പേരാണ് ബസിലുണ്ടായിരുന്നത്. 12 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. അപകടത്തിന്റെ കരണമെന്താണെന്നുള്ള പ്രാഥമിക വിവരം ലഭിച്ചിട്ടില്ല.