Friday 24 January 2020




കുടുംബശ്രീയുടെ വിനോദയാത്രാ സംഘത്തിന്റെ ബസ് മധുരയില്‍ അപകടത്തില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു

By anju.04 Jun, 2019

imran-azhar


കോയമ്പത്തൂര്‍: മധുരയിലുണ്ടായ ബസപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് കൊടുവായൂര്‍ സ്വദേശികളാണ് മരിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ മധുരയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.


പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. കഴിഞ്ഞദിവസം രാത്രി മധുര, രാമശ്വേരം എന്നിവിടങ്ങളിലേക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിനോദയാത്ര പോയതായിരുന്നു സംഘം. മധുരയില്‍ എത്തുന്നതിന് മുന്‍പ് ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. ആകെ 35 പേര്‍ ബസിലുണ്ടായിരുന്നുവെന്നാണ് വിവരം.അപകടവാര്‍ത്തയറിഞ്ഞ് കൊടുവായൂരില്‍നിന്നുള്ള ബന്ധുക്കളും മറ്റും മധുരയിലേക്ക് തിരിച്ചിട്ടുണ്ട്.