Wednesday 18 July 2018

പുന്നപ്ര അറവുകോട് ജങ്ഷനിൽ ബസും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു

By Sooraj S.11 Jul, 2018

imran-azhar

 

 

ആലപ്പുഴ: ആലപ്പുഴയിലെ പുന്നപ്ര അറവുകോട് ജങ്ഷനിലാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ലോറി ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. എതിർ ദിശയിൽ നിന്നും വന്ന ലോറിയും ബസുമാണ് കൂട്ടിയിടിച്ചത്. എതിരെ നിന്നും വന്ന ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നും ആക്ഷേപമുണ്ട്. അപകടത്തിൽ ബസ് യാത്രക്കാർക്ക് പരിക്കേറ്റു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിന്റെയും ലോറിയുടെയും മുൻ വശം തകർന്നു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.