Saturday 06 June 2020




പൗരത്വ നിയമം: സുപ്രീംകോടതി വിധി നിർണായകമാകും, ഹ​ർ​ജി​ക​ൾ അ​ഞ്ചം​ഗ ബെ​ഞ്ചി​നു വി​ട്ടേക്കുമെന്ന സൂചന

By Sooraj Surendran .22 Jan, 2020

imran-azhar

 

 

ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി പരിഗണിച്ചു. ഹർജികളിന്മേൽ മറുപടി നല്കാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നാലാഴ്‌ച സമയം നൽകി. അതേസമയം പൗരത്വ നിയമത്തിനെതിരെ സ്റ്റേ വിധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹർജികൾ അഞ്ചംഗ ബെഞ്ചിനു വിട്ടേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

 

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് അസമിലും, ത്രിപുരയിലും നടന്ന സംഭവവികാസങ്ങൾ വ്യത്യസ്തമാണെന്നും, അതിനാൽ ഈ ഹർജികൾ പ്രത്യേകം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഹർജികൾ അഞ്ചംഗ ബെഞ്ചിനു വിടാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു. ഹർജികൾ അഞ്ചംഗ ബെഞ്ചിനു വിടേണ്ട ആവശ്യമില്ലെന്നും പൗരത്വം തിരിച്ച് എടുക്കാനും നിയമത്തില്‍ വ്യവസ്ഥ ഉണ്ടെന്നും അറ്റോര്‍ണി ജനറല്‍ കോടതിയിൽ പറഞ്ഞു.


ഹർജികൾ ഉടനടി മറുപടി നൽകണമെന്ന സുപ്രീംകോടതി ആവശ്യപ്പെട്ടപ്പോൾ, എൺപതിലധികം ഹർജികൾ നിലവിലുണ്ടെന്നും, അതിനാൽ കൂടുതൽ സമയം ആവശ്യമാണെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. തിങ്ങിനിറഞ്ഞ കോടതി മുറിയിലായിരുന്നു ഇന്ന് വാദം നടന്നത്.