Wednesday 08 April 2020




അഭിപ്രായ വ്യത്യാസങ്ങളും, തർക്കങ്ങളും സ്വാഭാവികം; അത് ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് ഗവർണർ

By Sooraj Surendran.23 Jan, 2020

imran-azhar

 

 

പാലക്കാട്: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യത്തിൽ തർക്കങ്ങളും, അഭിപ്രായ വ്യത്യാസങ്ങളും സ്വാഭാവികമാണെന്നും ഇവ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ആരുമായും താൻ ചർച്ചയ്ക്ക് തയ്യാറാണെന്നും ഗവർണർ വ്യക്തമാക്കി.

 

ഭരണഘടനയുടെ നിയമങ്ങൾ താൻ സംരക്ഷിക്കുമെന്നും, അത് തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രവും സംസ്ഥാനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയത്തില്‍ കോടതിയില്‍ പോകുന്നുണ്ടെങ്കില്‍ അത് ഗവര്‍ണറെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമം കേന്ദ്ര സർക്കാരിന്റെ പരിധിയിൽ ഉൾപ്പെട്ടതാണെന്നും, അതിൽ സംസ്ഥാന സർക്കാർ ഇടപെടേണ്ട ആവശ്യമില്ലെന്നും ഗവർണർ പറഞ്ഞു.