Sunday 07 June 2020




ഡൽഹിയിൽ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ പോലീസ്; വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

By Sooraj Surendran .19 Dec, 2019

imran-azhar

 

 

ന്യൂ ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് പരക്കെ അക്രമം. വ്യാഴാഴ്ച ഉച്ചമുതല്‍ പല ഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാർഥികൾ സംഘടിച്ച് ജന്തര്‍മന്തറില്‍ തമ്പടിച്ചിരിക്കുകയാണ്. ഡൽഹിയിൽ നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം മംഗളൂരുവിലും, ലക്‌നൗവിലും പോലീസ് നടത്തിയ വെടിവയ്പ്പിനിടെ മൂന്ന് പേർ മരിച്ചു.വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ചവർക്കുനേരെയാണ് വെടിവച്ചതെന്നാണ് വിവരം. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരക്കാർ. ഡല്‍ഹിയിലെ പലയിടങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കി. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടുകയും, നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു.

 

#WATCH Delhi: Protesters sing 'Saare jahaan se achha, Hindustan humara' at Jantar Mantar. #CitizenshipAmendmentAct pic.twitter.com/oZNL9XgSTH

— ANI (@ANI) December 19, 2019 " target="_blank">

അതേസമയം ജന്തര്‍മന്തറില്‍ ഇതുവരെ അക്രമങ്ങളോ, അനിഷ്ടസംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡല്‍ഹിയില്‍ പ്രതിഷേധിക്കാനായി സംഘടിച്ച നിരവധി വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. നൂറോളം സമരക്കാരെയാണ് വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ജന്തര്‍മന്തറില്‍നിന്ന് കുറച്ച് സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് പുറത്ത് എത്തിച്ചു.