Thursday 02 April 2020




ഡിജിപി ലോക്നാഥ് ബെഹ്‌റക്കെതിരെ സി​എ​ജി റിപ്പോർട്ട്; നടപടി സാമ്പത്തിക ക്രമക്കേടിനെ തുടർന്ന്

By Sooraj Surendran .12 Feb, 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്‌റക്കെതിരെ സിഎജി റിപ്പോർട്ട്. സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഉന്നത ഉദ്യോഗസ്ഥർക്ക് ആഡംബര ഫ്ലാറ്റുകൾ നിർമ്മിക്കുവാൻ 2.81 കോടി രൂപ വകമാറ്റിയെന്നാണ് സിഎജിയുടെ കണ്ടെത്തൽ. പോലീസുകാർക്ക് ക്വാർട്ടേഴ്‌സ് നിർമ്മിക്കുവാനാണ് ഈ തുക അനുവദിച്ചിരുന്നത്. അതോടൊപ്പം പോലീസ് സ്റ്റേഷനുകളിൽ വാഹങ്ങളുടെ കുറവ് പരിഹരിക്കാതെ ടെൻഡറില്ലാതെ ആഡംബര വാഹനങ്ങൾ വാങ്ങിയതായും സിഎജി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് വാഹന വിതരണക്കാർക്ക് 33 ലക്ഷം രൂപ മുൻകൂറായി നൽകിയത് ചട്ടവിരുദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബുളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയപ്പോഴും മാർഗനിർദ്ദേശവും നടപടിക്രമവും പാലിച്ചില്ലെന്നും സിഎജി കണ്ടെത്തി. തുടങ്ങി വ്യാപക ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് ഡിജിപി ലോക്നാഥ് ബെഹ്‌റക്കെതിരെ സിഎജി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.