Monday 30 November 2020




മൊറട്ടോറിയം കാലയളവിലെ പലിശ തിരിച്ചടവിന് ഇളവില്ല: കേന്ദ്രവും, ആർബിഐയും സുപ്രീംകോടതിയിൽ

By Web Desk.10 Oct, 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകളിൽ മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടവിന് കൂടുതൽ ഇളവുകൾ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാരും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീംകോടതിയിൽ. ണ്ട് കോടി രൂപ വരെ വായ്പ എടുത്തവർക്ക് ആണ് കൂട്ട് പലിശ ഒഴിവാകും. ചെറുകിട വ്യവസായങ്ങൾക്ക് ആയുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വേണ്ടി എടുത്ത വായ്പ, തുടങ്ങിയവയ്ക്കും ഇളവുകൾ ലഭിക്കും.

 

ഇതനുസരിച്ച് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സാമ്പത്തിക നയ രൂപീകരണത്തിന് ഉള്ള അധികാരം സർക്കാരിന് ആണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം മൊറട്ടോറിയം കാലയളവിലേത് മാത്രം ആണ്. ലോക്ഡൗണിന് മുമ്പുള്ള വായ്പ കുടിശ്ശികയ്ക്ക് ഈ നിർദേശങ്ങൾ ബാധകം ആയിരിക്കില്ലെന്നും റിസർവ് ബാങ്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.