Wednesday 18 July 2018

കാനഡയിൽ കഞ്ചാവ് ഉപയോഗത്തിന് നിയമപ്രകാരം അനുമതി

By Sooraj S.21 Jun, 2018

imran-azhar

 

 

കാനഡ: കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന് കാനഡയിൽ നിയമപ്രകാരം അനുമതി നൽകി. ഇതോടെ നിയമാനുസൃതമായി കഞ്ചാവ് ഉപയോഗത്തിന് അനുമതി നൽകുന്ന ഏഴാമത്തെ രാജ്യമായി മാറി കാനഡ. കാനഡ നടപ്പിലാക്കിയ നിയമം അനുസരിച്ച് പ്രത്യേക ആഘോഷ അവസരങ്ങളിലാണ് ലഹരി വസ്തുക്കളുടെ ഉപയോഗത്തിന് അനുമതി നൽകിയത്. യോഗത്തിൽ പങ്കെടുത്തവരിൽ ഈ നിയമത്തെ 52 പേർ അനുകൂലിക്കുകയും 29 പേർ മാത്രം പ്രതികൂലിക്കുകയും ചെയ്തു തുടർന്നാണ് ഗവൺമെൻറ് ബില്ല് പാസാക്കിയത്. എന്നാൽ കഞ്ചാവിന്റെ ഉത്പാദനം പൂർണമായും ഗവൺമെന്റിന്റെ കീഴിലായിരിക്കും. ആവശ്യക്കാർക്ക് ഇത് ആൽബർട്ടോ പ്രോവിൻസിൽ 200 കടകളിൽ നിന്നും ലഭ്യമാകും.