Wednesday 18 July 2018

കാനഡയിൽ ചൂടുകാറ്റില്‍ 33 പേര്‍ മരിച്ചു

By BINDU PP.06 Jul, 2018

imran-azhar

 

 

ടൊറന്റോ: കാനഡയിൽ ചൂടുകാറ്റില്‍ 33 പേര്‍ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച കനത്ത ചൂടാണ് മരണസംഖ്യ ഉയരാന്‍ കാരണം. 35 സെന്റിഗ്രേഡ് വരെ ഇവിടെ ചൂട് ഉയര്‍ന്നിട്ടുണ്ട്. 50 - 80 പ്രായപരിധിയിലുള്ളവരാണ് മരിച്ചവരില്‍ കൂടുതല്‍ പേരും. ചൂട് ഇനിയും കൂടാനാണ് സാധ്യതയുള്ളത്.കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഉണ്ടായ ഏറ്റവും രൂക്ഷമായ ചൂടുകാറ്റാണ് ഇത്തവണത്തേതെന്ന് അധികൃതര്‍ പറഞ്ഞു. മരിച്ച 33 പേരില്‍ 18 പേരും മോണ്‍ട്രിയോള്‍ നഗരത്തില്‍ നിന്നുള്ളവരാണ്. പ്രവിശ്യയില്‍ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണിത്.