Monday 06 December 2021




കാനഡ ഇന്ത്യക്കാർക്കുള്ള യാത്രാ നിയന്ത്രണം നീക്കി; ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് അനുമതി നൽകും

By സൂരജ് സുരേന്ദ്രന്‍.26 Sep, 2021

imran-azhar

 

 

ഒട്ടാവ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ യാത്ര നിയന്ത്രണം നീക്കി കാനഡ.

 

ഇനി മുതൽ ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് അനുമതി നൽകും. വിലക്ക് മാറ്റിയ സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ എയർ കാനഡയും എയർ ഇന്ത്യയും സർവീസ് ആരംഭിക്കും.

 

വ്യോമഗതാഗതം പൂർവസ്ഥിതിയിലേക്ക് മാറ്റാനുള്ള കാനഡയുടെ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഒട്ടാവയിലെ ഇന്ത്യൻ ഹൈകമ്മീഷ്ണർ അജയ് ബിസാരിയ അറിയിച്ചു.

 

യാത്രക്കാർക്കുള്ള നിബന്ധനകൾ ഇങ്ങനെ: കാനഡയിലേക്കുള്ള ഫ്ളൈറ്റിന് 14 ദിവസത്തിനും 180 ദിവസത്തിനും ഇടയിലായിരിക്കണം സാമ്പിള് ശേഖരിച്ച തിയതി, പതിനെട്ട് മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ ഫലം നിർബന്ധം, യാത്രക്കാർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവ ഹാജരാകാത്ത പക്ഷം യാത്ര വിലക്കാനും എയർലൈൻസിന് അവകാശമുണ്ട്.