Tuesday 15 October 2019




ബംഗളൂരുവിൽ വാഹനാപകടം: കോഴിക്കോട് സ്വദേശികൾ മരിച്ചു

By Sooraj Surendran .26 Jun, 2019

imran-azhar

 

 

ബംഗളൂരു: ബംഗളൂരുവിൽ നടന്ന വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ട് പേർ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ആദിത്ത്, അഭിരാം എന്നിവരാണ് മരിച്ചത്. രാജരാജേശ്വരിനഗർ മെഡിക്കൽ കോളജിനു സമീപം ബുധനാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. കാറും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന കാറിൽ നിന്നും വളരെ പണിപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.