Monday 01 June 2020




ടാങ്കർ ലോറിയും, കാറും കൂട്ടിയിടിച്ച് കുട്ടികളുൾപ്പെടെ നാല് പേർ മരിച്ചു

By Sooraj Surendran .13 May, 2019

imran-azhar

 

 

പെരിഞ്ഞനം: ടാങ്കർ ലോറിയും, കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. തൃശൂർ പെരിഞ്ഞനതാണ് സംഭവം. അപകടത്തിൽ ആലുവ പള്ളിക്കര സ്വദേശി രാമകൃഷ്ണൻ, ചങ്ങനാശേരി സ്വദേശി നിഷാ പ്രമോദ്, മക്കളായ ദേവനന്ദ, നിവേദിക എന്നിവർ മരിച്ചു. അമിത വേഗതയിലെത്തി നിയന്ത്രണം വിട്ട കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.