Saturday 21 April 2018

രഞ്ജി മല്‍സരത്തിനിടെ മൈതാനത്തേക്ക് കാര്‍ ഓടിച്ച് കയറ്റി

By praveen prasannan.04 Nov, 2017

imran-azhar

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ~ ഡല്‍ഹി രഞ്ജി ട്രോഫി മല്‍സരത്തിനിടെ മൈതാനത്തേക്ക് യുവാവ് കാര്‍ ഓടിച്ച് കയറ്റി. സുരേഷ് റെയ് ന, ഗൌതം ഗംഭീര്‍, ഇശാന്ത് ശര്‍മ്മ, ഋഷഭ് പന്ത് തുടങ്ങിയ ദേശീയ താരങ്ങള്‍ കളിക്കവെയാണ് മൈതാനത്തേക്ക് കാര്‍ ഓടിച്ച് കയറ്റിയത്.

ഡല്‍ഹി ബുദ്ധവിഹാര്‍ സ്വദേശി ഗിരീഷ് ശര്‍മ്മയാണ് മല്‍സരം നടക്കുന്നതിനിടെ വൈകിട്ട് 4.45ന് മൈതാനത്തേക്ക് വാഗണ്‍ ആര്‍ ഓടിച്ച് കയറ്റുകയായിരുന്നു. മൈതാനത്തേക്കുള്ള കവാടത്തില്‍ സുരക്ഷ ഭടന്മാരില്ലായിരുന്നു.

ഇതാണ് ഗിരീഷ് ശര്‍മ്മയ്ക്ക് വാഹനവുമായി മൈതാനത്തേക്ക് കടക്കാന്‍ സഹായകമായത്. അമിത വേഗത്തിലെത്തിയ കാറില്‍ നിന്നും താരങ്ങള്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. ഗൌതം ഗംഭീര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

സുരക്ഷാ ഭടന്മാര്‍ ഗിരീഷ് ശര്‍മ്മയെ പിടികൂടി. ഇയാളെ പാലം എയര്‍ഫോഴ്സ് പൊലീസിനും അവര്‍ ഡല്‍ഹി പൊലീസിനും കൈമാറി.