Thursday 23 January 2020




കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കാറ് പാഞ്ഞു കയറി ഒരാള്‍ മരിച്ചു

By sruthy sajeev .09 Jan, 2018

imran-azhar


തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ കൊടി തോരണങ്ങള്‍ കെട്ടുന്നതിനിടയിലേക്ക് കാറ്പാഞ്ഞു കയറി പാര്‍ട്ടി പ്രവര്‍ത്തകന്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്.
ചെമ്പഴന്തി സഹകരണ ബാങ്ക് ജീവനക്കാരനും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പൗഡിക്കോണം രണ്ടാംചിറ പുതുവല്‍ പുത്തന്‍വീട്ടില്‍ ബാബുരാജ ്( 42 ) ആണ്
മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രഞ്ജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശ്രീകാര്യം മാര്‍ക്കറ്റ് ജംഗ്ഷനു സമീപം ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം. ഇന്നു വൈകുന്നേരം ഇവിടെ കോണ്‍ഗ്രസിന്റെ ഒരു പൊതുയോഗം നിശ്ചയിച്ചിരുന്നു.
രാജ്‌മോഹന്‍ ഉണ്ണിത്താനായിരുന്നു ഉദ്ഘാടകന്‍. ഇതിന്റെ ഭാഗമായി കൊടിതോരണങ്ങളും മറ്റും കെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ബാബുരാജും സം
ഘവും.
രാത്രി പതിനൊന്നോടെ പാഞ്ഞെത്തിയ മാരുതി സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് ഇവര്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാബ
ുരാജിനെയും രഞ്ജുവിനെയും ഉടന്‍തന്നെ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു.
എന്നാല്‍ ബാബുരാജിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രജ്ഞുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കരിയം സ്വദേശിയും പത്തൊമ്പതുകാരനുമായ അരുണ്‍ ആയിരുന്നു കാറ് ഓടിച്ചിരുന്നത്. വീടിന്റെ പാലുകാച്ചുമായി ബന്ധപ്പെട്ട് എത്തിയവരെ ഉള്ളൂരിനടുത്ത് കൊ
ണ്ടാക്കിയ ശേഷം മടങ്ങി വരികയായിരുന്നു അരുണ്‍. ഇയാളെയും വാഹനത്തെയും ട്രാഫിക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.