Wednesday 19 September 2018



അനധികൃത ചീട്ടുകളി; പിടിച്ചെടുത്ത പണം പോലീസ് ദുരിതാശ്വാസ നിധിയിലേക്ക് നൽകി

By Sooraj Surendran.01 Jan, 1970

imran-azhar

 

 

കൊച്ചി: പണം വെച്ച് അനധികൃതമായി ചീട്ടുകളിച്ചവരിൽ നിന്നും പിടിച്ചെടുത്ത പണം പോലീസ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഫെബ്രുവരി 18നാണ് മലപ്പുറം വണ്ടൂരിൽ നിന്നും പോലീസ് ചീട്ടുകളി സംഘത്തെ പിടികൂടുന്നത്. ഇവരിൽ നിന്നും ഏകദേശം 6200 രൂപയാണ് പോലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മുഴുവൻ തുകയും പോലീസ് ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയായിരുന്നു. അനധികൃത ചീട്ടുകളിയെ തുടർന്ന് വണ്ടൂർ ഡൊമിനോ ആർട്സ് ആൻഡ് സ്പോർട്സ് പോലീസ് അടച്ചുപൂട്ടുകയായിരുന്നു. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം ക്ലബ് വീണ്ടും പ്രവർത്തിക്കുകയായിരുന്നു. വണ്ടൂർ സ്വദേശി അബ്ദുൾ കരിം, മുഹമ്മദ് സുഹൈൽ എന്നിവരെയാണ് പോലീസ് പിടികൂടിയിരുന്നത്. കേസ് രാധാക്കണമെന്ന ഇവരുടെ ആവശ്യം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.