Saturday 18 August 2018

ഷിയുമായി സാദൃശ്യം; വിന്നിയെ വിലക്കി

By Kavitha J.01 Jan, 1970

imran-azhar

 

ബെയ്ജിംഗ്: ഡിസ്‌നിയുടെ കാര്‍ട്ടൂണ്‍ കഥാപാത്രം 'വിന്നി ദ പൂ' വിന് ചൈനീസ് പ്രസിഡണ്ട് ഷി ചിന്‍ പിംഗുമായി സാദൃശ്യം. ഇക്കാര്യത്താല്‍ വിന്നിയെ ചൈനീസ് ഭരണകൂടം രാജ്യത്ത് വിലക്കി. 1920കളില്‍ എ.എ. മില്‍നെ എന്ന ഇംഗ്ലീഷ് എഴുത്തുകാരന്റെ ഭാവനയില്‍ വിരിഞ്ഞതാണ് വിന്നി എന്ന കരടി. വളരെയധികം വായനക്കാരെയും ആരാധകരെയും സൃഷ്ടിക്കാന്‍ വിന്നിയ്ക്ക് കഴിഞ്ഞു. വിന്നിയെ ആധാരമാക്കി മാര്‍ക്ക് ഫോസ്റ്റര്‍ സംവിധാനം ചെയ്ത അമേരിക്കന്‍ ചിത്രമായ 'കിസ്റ്റഫര്‍ റോബിന്‍' ആണ് ചൈനയില്‍ വിലക്കിയത്. 2013ല്‍ ഷി യു.എസ് സന്ദര്‍ശനം നടത്തിയപ്പോള്‍,ഒബാമയും ഷിയും നടക്കുന്ന പടത്തിനു സമീപം വിന്നി, ടിഗ്ഗര്‍ എന്ന കഥാപാത്രവുമായി നടക്കുന്ന ചിത്രം വച്ച പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെയാണ് വിന്നിയെ വിലക്കിയത്.