Tuesday 20 November 2018


വിവാദ പ്രസംഗം: ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

By Sooraj Surendran.08 Nov, 2018

imran-azhar

 

 

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള നടത്തിയ വിവാദ പ്രസംഗത്തിനെതിരെ കസബ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രസംഗത്തിൽ ശ്രീധരൻ പിള്ള പറഞ്ഞത് ശബരിമലയിൽ നടന്ന പ്രക്ഷോഭം ബിജെപിയുടെ രാഷ്ട്രീയ അജൻഡയുടെ ഭാഗമായാണെന്നാണ്. ഇതിനെതിരെ ശ്രീധരൻ പിള്ളയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നുവന്നത്. നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതു തന്നോടു സംസാരിച്ചശേഷമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.

 

കോഴിക്കോട്ട് യുവമോർച്ച വേദിയിലാണ് ശ്രീധരൻ പിള്ളയുടെ വിവാദ പ്രസംഗം നടന്നത്. ഇതേ തുടർന്ന് ഒരു പൊതുപ്രവർത്തകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരുന്നു.