Friday 21 July 2017

തൃപ്തി ദേശായിക്കെതിരെ കേസ്

By sruthy sajeev .07 Jul, 2017

imran-azhar


പുണെ. ഭൂമാത ബ്രിഗേഡ് നേതാവും ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ തൃപ്തി ദേശായിക്കെതിരെ കവര്‍ച്ചയ്ക്കും വംശീയ അതിക്രമത്തിനുമെതിരെ കേസ്. മഹാരാഷ്ര്ടയിലെ അഹമ്മദ്‌നഗറില്‍നിന്നുള്ള ദലിത് പ്രവര്‍ത്തകന്‍ വിജയ് മകസാരേയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പുണെ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

 

ജൂണ്‍ 27ന് ബലേവാടിയില്‍വച്ചു തൃപ്തിയും ഭര്‍ത്താവ് പ്രശാന്തും ചേര്‍ന്നു തന്നെ കവര്‍ച്ച ചെയ്തുവെന്നും ഭീഷണിപെ്പടുത്തിയെന്നുമാണു വിജയ്യുടെ പരാതി. എന്നാല്‍ പരാതി കള്ളമാണെന്നും തന്റെ പ്രതിശ്ചായ തകര്‍ക്കുന്നതിനാണു ശ്രമമെന്നും തൃപ്തി ദേശായി
ആരോപിച്ചു. മുംബൈയില്‍നിന്നു ബലേവാടിയിലേക്കു മകസാരെയും തൃപ്തി ദേശായിയും ഒന്നിച്ചു പോകുമ്പോഴാണു സംഭവം. മറ്റൊരു കാറില്‍ പിന്തുടര്‍ന്നിരുന്ന പ്രശാന്തും രണ്ടുപേരും മകസാരെയുടെ കാര്‍ തടയുകയും ആക്രമിക്കുകയുമായിരുന്നു.

 

തങ്ങള്‍ക്കെതിരായ തെളിവുകള്‍ ഉണ്ടെന്നു പറഞ്ഞു മകസാരെയുടെ ഫോണ്‍ തൃപ്തി ദേശായി തട്ടിപ്പറിച്ചു. തുടര്‍ന്ന് ഇരുമ്പ്, തടി വടികള്‍ കൊണ്ട് മകസാരെയെ മര്‍ദിക്കുകയും ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന വിലപിടിച്ച വസ്തുക്കളെല്‌ളാം തന്നെ അവര്‍ കൊള്ളയടിച്ചു. സ്വര്‍ണമാല, 27,000 രൂപ, രണ്ടു കൂളിങ് ഗ്‌ളാസുകള്‍
എന്നിവയും കവര്‍ച്ച ചെയ്യപെ്പട്ടിട്ടുണ്ട്.

 

സംഭവം പുറത്തു പറയരുതെന്നും അങ്ങനെ ചെയ്താല്‍ കള്ളക്കേസില്‍ കുടുക്കുമെന്നും തൃപ്തി ദേശായി ഭീഷണിപെ്പടുത്തിയതായി മകസാരെ പരാതിയില്‍ പറയുന്നു.കഴിഞ്ഞ ഒരുവര്‍ഷമായി തനിക്കു തൃപ്തി ദേശായിയെ അറിയാം. ഭൂമാത ബ്രിഗേഡിന്റെ
വൈസ് പ്രസിഡന്റായി മേയ് 24ന് തന്നെ അവര്‍ നിയമിച്ചിരുന്നു. എന്നാല്‍ കത്തില്‍ സംഘടനയുടെ റജിസ്റ്റര്‍ നമ്പറടക്കമുള്ളവ ഉണ്ടായിരുന്നില്‌ള.

 

ഇതിനെക്കുറിച്ചു ചോദിച്ചപേ്പാള്‍ ഭൂമാത ബ്രിഗേഡ് ഒരു റജിസ്റ്റേഡ് കമ്പനിയലെ്‌ളന്നായിരുന്നു തൃപ്തിയുടെ മറുപടി. ഇതേച്ചൊല്‌ളി അവരുമായി ചെറിയ
പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടര്‍ന്നു തനിക്കെതിരെ നിരവധി വ്യാജ ആരോപണങ്ങളാണ് അവരുന്നയിച്ചത്. തുടര്‍ന്നാണ് ജൂണ്‍ 26ന് മുംബൈയിലെ മന്ത്രാലയ വരെ കൂടെച്ചെല്‌ളാമോയെന്നു ചോദിച്ചത്. അവരുമായി പ്രശ്‌നങ്ങളൊന്നുമില്‌ളായിരുന്നതിനാല്‍ അതിനു തയാറാകുകയായിരുന്നു മകസാരെ പറഞ്ഞു.

 

അതേസമയം, മകസാരെയുടെ പരാതി വ്യാജമാണെന്നു തൃപ്തി ദേശായി പറഞ്ഞു. അത്തരത്തിലൊരു സംഭവുമുണ്ടായിട്ടില്‌ള. ഭൂമാത ബ്രിഗേഡില്‍ സ്ഥാനം ലഭിക്കുന്നതിനായിട്ടാണു പരാതിയുമായി രംഗത്തെത്തിയതെന്നും അവര്‍ ആരോപിച്ചു. ലിംഗവിവേചനത്തിനെതിരെ പോരാടുന്ന തൃപ്തി ദേശായി, ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ത്രീകളുമായി പ്രവേശനം നടത്തിയിരുന്നു.