Tuesday 12 December 2017

കാറ്റലോണിയ ഹിതപരിശോധനയ്ക്കിടെ സംഘര്‍ഷത്തില്‍ 337 പേര്‍ക്ക് പരിക്ക്

By praveen prasannan.02 Oct, 2017

imran-azhar

ബാഴ്സലോണ: പ്രത്യേക രാജ്യമാകാനുള്ള കാറ്റലോണിയയുടെ ഹിതപരിശോധയ്ക്കിടെ സംഘര്‍ഷത്തില്‍ 337 പേര്‍ക്ക് പരിക്ക്. സ്പെയിനില്‍ നിന്ന് വിട്ടു പോകാനുള്ള ഹിതപരിശോധന സ്പാനിഷ് സുരക്ഷാ സേന തടഞ്ഞ പശ്ചാത്തലത്തിലാണ് സംഘര്‍ഷം.

പ്രതിഷേധവുമായെത്തിയവര്‍ക്ക് നേരെ റബര്‍ ബുള്ളറ്റുകളും ബാറ്റണുകളും ഉപയോഗിച്ചു. പതിനൊന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റു.

സ്പാനിഷ് ഭരണകൂട കോടതി ഹിതപരിശോധന നിയമവിരുദ്ധമാണെന്ന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് വോട്ടെടുപ്പില്‍ നിന്ന് പിന്‍മാറണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പോളിംഗ് സ്റ്റേഷനുകള്‍ പിടിച്ചെടുക്കാന്‍ പൊലീസിനെ നിയോഗിച്ചു.

സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും മൂന്നില്‍ രണ്ട് വോട്ടിംഗ് കേന്ദ്രങ്ങളിലെ വോട്ടെടുപ്പ് നടത്താനായെന്ന് കാറ്റലോണിയ നേതാക്കള്‍ പറഞ്ഞു. സ്പെയിനിന്‍റെ വടക്ക് കിഴക്കന്‍ പ്രദേശത്ത് ഫ്രാന്‍സിനോട് ചേര്‍ന്ന് കിടക്കുന്ന സ്വയംഭരണ പ്രവിശ്യയാണ് കാറ്റലോണിയ. സന്പന്നരുടെ കേന്ദ്രമാണിത്. സ്പാനിഷ് സര്‍ക്കാരും കാറ്റലോണിയ സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷത്തിനിടെയാണ് ഹിതപരിശോധന.